HOME
DETAILS
MAL
കൊവിഡ് 19: സഊദി ഏർപ്പെടുത്തിയ ഏഴ് നിയന്ത്രണങ്ങൾ അറിയാം
backup
March 16 2020 | 05:03 AM
റിയാദ്: കൊവിഡ് 19 കേസുകള്‍ സഊദിയിൽ വർധിച്ചതോടെ വ്യാപനം തടയുന്നതിന് സഊദി ഭരണകൂടം ഏർപ്പെടുത്തുന്നത് ശക്തമായ മുൻകരുതലുകൾ. ഇന്ന് മാത്രമായി വിവിധ നടപകളാണ് സഊദിയിൽ പ്രാബല്യത്തിൽ വരുത്തിയത്. വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണെങ്കിൽ കൂടുതൽ കൂടുതൽ കർശനമായ നടപടികളും ഏർപ്പെടുത്താനാണ് പദ്ധതി. ഘട്ടം ഘട്ടമായി കൂടുതൽ കർശന നിലപാടുകളിലേക്ക് സഊദി തിരിയുമെന്നാണ് കരുതുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അറിയാം ഒറ്റ നോട്ടത്തിൽ
1: വിവിധ മന്ത്രാലയ ജീവനക്കാർക്ക് 16 ദിവസത്തേക്ക് അവധി. എന്നാൽ, ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങൾ പ്രവർത്തിക്കും.
2: രാജ്യത്തെ ഷോപ്പിംഗ് മാളുകളും വൻകിട ഹൈപ്പർ മാർക്കറ്റുകളും അടച്ചു പൂട്ടും. എന്നാല്‍ ഷോപ്പിങ് കോംപ്ലക്സുകളിലല്ലാതെ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ക്ക് തുറക്കാനാകും. പക്ഷെ, അന്തിമ തീരുമാനം മുനിസിപ്പാലിറ്റിയാണ് കൈക്കൊള്ളുക. ഫാർമസികൾക്കും തുറന്ന് പ്രവര്‍ത്തിക്കാം.
3: രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും വനിതകളുടേതടക്കം ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാൻ ഉത്തരവായി.
4: ജോലി സ്ഥലങ്ങളില്‍ പരമാവധി ജീവനക്കാരെ കുറക്കാന്‍ സ്വകാര്യ കമ്പനികളോടും സർക്കാർ നിർദേശം. ഗര്‍ഭിണികള്‍, ആരോഗ്യ പ്രയാസം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും ലീവ് അനുവദിക്കണം. മറ്റുള്ളവർക്ക് ജോലി വീടുകളിൽ നിന്നും ചെയ്യാനുള്ള അവസരം ഒരുക്കണം.
5: പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ, ആളുകൾ കൂടുന്ന എല്ലാ വിധ പൊതു പരിപാടികൾക്കും വിലക്ക്.
6: ഭക്ഷണം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും പാര്‍സല്‍ സംവിധാനം മാത്രമാക്കി ചുരുക്കി. സ്ഥാപനത്തിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് നിർത്തലാക്കി.
7: സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള എല്ലാ വിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴി മാത്രമാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ വരാന്‍ പാടില്ല. സ്വകാര്യ സ്ഥാപനങ്ങളും ഇല ക്ടോണിക് പെയ്‌മെന്റിനു സൗകര്യം ഏര്‍പ്പെടുത്തണം. ഫോണ്‍ വഴി മാത്രം അന്വേഷണങ്ങള്‍ പരിമിതപ്പെടുത്തി.
കൂടാതെ, വിദേശത്ത് നിന്നും എത്തുന്ന ജീവനക്കാര്‍ക്ക് 14 ദിവസം നിർബന്ധമായും വീടുകളിലോ താമസ സ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരുകയെന്നതടക്കമുള്ള ഏതാനും കാര്യങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."