സമസ്ത ഇസ്ലാമിക് സെന്റര്‍ തമീമി യൂണിറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദമാം: സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന മെംബര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി തമീമി ഏരിയ പുതിയ കമ്മിറ്റി നിലവില്‍ വന്നു. കൗണ്‍സില്‍ മീറ്റില്‍ മുഹമ്മദ് ഫാസി കണ്ണൂര്‍ അധ്യക്ഷനായി. മുഹമ്മദ് കുട്ടി, മാവൂര്‍ ഉദ്ഘാടനം ചെയ്തു. ദാവൂദ് ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസറും നിരീക്ഷകരുമായ നൗഷാദ് കെ.എസ് പുരം, ബഷീര്‍ താനൂര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികളായി അബ്ദുള്ള, പാണ്ടിക്കാട് (ചെയര്മാന്), മുഹമ്മദ് ഫാസി കണ്ണൂര്‍ (പ്രസിഡന്റ്), സകരിയ്യ അത്തോളി, ഷജീര്‍ കൊടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ദാവൂദ് ഫൈസി (ജനറല്‍ സെക്രട്ടറി), നിസാര്‍ ബാലുശ്ശേരി, അന്‍സാര്‍ അങ്ങാടിപ്പുറം (ജോ:സെക്രട്ടറിമാര്‍), അന്‍സാര്‍ മണ്ണാര്‍ക്കാട് (വര്‍ക്കിങ് സെക്രട്ടറി), ഫസീഹ് കല്പകഞ്ചേരി (ട്രഷറര്‍), ഉംറ പ്രചരണ സമിതി ചെയര്‍മാനായി മുഹമ്മദ് കുട്ടി, മാവൂര്‍, കണ്‍വീനറായി നാസര്‍ നെല്ലികുത്ത്, വിഖായ ചെയര്‍മാനായി സഫീര്‍ കാസര്‍ഗോഡ്, കണ്‍വീനറായി ജിഷാര്‍ മഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."