മലപ്പുറത്തെ പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ്; 7168 കോടി രൂപയായി
മലപ്പുറം: മാര്‍ച്ച് 31 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം വര്‍ധനവ്. വായ്പാ- നിക്ഷേപ അനുപാതം 66 ശതമാനം നിലനിര്‍ത്തിയതായും പ്രവാസി നിക്ഷേപത്തില്‍ 22 ശതമാനം വര്‍ധനയുണ്ടായതായും മലപ്പുറത്തു ചേര്‍ന്ന ബാങ്കുകളുടെ ത്രൈമാസ അവലോകന യോഗം വിലയിരുത്തി. 2015 മാര്‍ച്ചില്‍ 5894 കോടിയായിരുന്ന പ്രവാസി നിക്ഷേപം 2016 മാര്‍ച്ചില്‍ 7168 കോടിയായി. ആകെ നിക്ഷേപം 23,801 കോടിയായിരുന്നത് 25,769 കോടിയായി. 2015 ലെ അവസാന പാദത്തെ അപേക്ഷിച്ച് ആകെ നിക്ഷേപത്തില്‍ ഏഴും പ്രവാസി നിക്ഷേപത്തില്‍ എട്ടും ശതമാനം വര്‍ധനയാണുണ്ടായി. മുന്‍ പാദത്തെ അപേക്ഷിച്ചു വായ്പാ വര്‍ധന നാലു ശതമാനമാണ്. 2015 മാര്‍ച്ചിനെ അപേക്ഷിച്ച് എട്ടു ശതമാനവും. മാര്‍ച്ച് 31 ലെ കണക്കു പ്രകാരം 17,062 കോടിയാണ് ആകെ വായ്പാത്തുക. മൊത്തം വായ്പയുടെ 77 ശതമാനവും പ്രാഥമിക മേഖലയിലാണ്. 43 ശതമാനം കാര്‍ഷിക വായ്പ മാത്രമാണ്. സൂക്ഷ്മ- ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ 11 ശതമാനവും ഭവന- വിദ്യാഭ്യാസ വായ്പ 22 ശതമാനവും വരും. മുദ്ര സ്കീം പ്രകാരം കഴിഞ്ഞ വര്‍ഷം 2489 വായ്പകള്‍ നല്കി. ആകെ 104.76 കോടി രൂപ. 9792 അയല്‍ക്കൂട്ടങ്ങള്‍ക്ക് 190.54 കോടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."