HOME
DETAILS
MAL
ചെന്നൈക്കും തോല്‍വി തന്നെ
backup
February 02 2019 | 19:02 PM
ചെന്നൈ: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈക്ക് തോല്‍വി. 2-1 എന്ന സ്കോറിന് പൂനെയോടാണ് ചെന്നൈയിന് പരാജയപ്പെട്ടത്. 55-ാം മിനുട്ടില്‍ ചെന്നൈയിന് വേണ്ടി മലയാളി താരം സി. കെ വിനീത് ഗോള്‍ കണ്ടെത്തിയെങ്കിലും രക്ഷയുണ്ടായില്ല.
തുടര്‍ന്ന് 59, 60 മിനുട്ടുകളില്‍ മാഴ്സലീഞ്ഞോ ഗോള്‍ തിരിച്ചടിച്ച് പൂനെയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി പൂനെ ഏഴാം സ്ഥാനത്തെത്തി.
14 മത്സരം പൂര്‍ത്തിയാക്കിയ ചെന്നൈയില്‍ 5 പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്ത് നില്ക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ എ.ടി.കെ ജംഷഡ്പുരിനെ നേരിടും. അഞ്ചും ആറും സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് ജംഷഡ്പൂരും എ.ടി.കെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."