ഏഷ്യന്‍ റെക്കോര്‍ഡില്‍ വിരിഞ്ഞ് ഭീമന്‍ താമരപ്പൂക്കളം
തിരുന്നാവായ: പരിസ്ഥിതി സംഘടനയായ റീ-എക്കൗ കഴിഞ്ഞ ഒക്‌ടോബര്‍ ആറിന് നടത്തിയ ഭീമന്‍ താമരപ്പൂക്കളത്തിന് ഏഷ്യന്‍ റെക്കോര്‍ഡ്. താമര മേളയുടെ വിളംബരമറിയിച്ചു കൊണ്ട് തിരുന്നാവായ എടക്കുളം എ.എം.യു.പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഭീമന്‍ താമരക്കളം നിര്‍മിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡിനാണ് നേടിയത്. 5000 താമരപൂക്കള്‍ കൊണ്ട് കളം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച സംഘാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുപതോളം കര്‍ഷകര്‍ 12300 ചെന്താമരങ്ങളുമായി എത്തിയതാണ് ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ താമര പൂക്കളത്തിന് തിരുന്നാവായക്ക് സ്ഥാനം ലഭിച്ചത്. യു.ആര്‍.ഫ് പ്രസിഡന്റ് ഡോ. സിദ്ധാര്‍ഥ ഘോഷ് ഉള്‍ക്കൊള്ളുന്ന ജൂറി ബോര്‍ഡിന്റെ പരിശോധനക്ക് ശേഷമാണ് യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ ജൂറി ഹെഡ് ഡോ. സുനില്‍ ജോസഫ് റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്. 1200 അടി ചുറ്റളവിലാണ് ഭീമന്‍ താമരക്കളം നിര്‍മിച്ചത്.
ഒരു ലക്ഷത്തിലധികം രൂപയോളം വരുന്ന പൂക്കളാണ് വലിയപറപ്പൂര്‍, വാവൂര്‍പാടം, പല്ലാറ്റ് കായല്‍ മറ്റിടങ്ങളില്‍ നിന്നായി കര്‍ഷകര്‍ ശേഖരിച്ചത്. മുതിര്‍ന്ന കര്‍ഷകരായ കെ.വി മൊയ്തുഹാജിയും കാരക്കാടന്‍ മുഹമ്മദും ചേര്‍ന്ന് തുടങ്ങി വെച്ച താമരക്കളം നിര്‍മാണം നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയ വിവരം മലപ്പുറം അവിസന്ന കളരിയുടെ ചെയര്‍മാന്‍ കാടാമ്പുഴ ചെമ്മുക്കന്‍ മൂസ ഗുരുക്കള്‍ പ്രഖ്യാപിച്ചു. താമര കര്‍ഷകരായ കണിയാട്ടില്‍ സലാം, വെള്ളാടത്ത് കുട്ടു, സി.കെ സുബ്രഹ്മണ്യന്‍, കുറ്റിപ്പറമ്പില്‍ സൈതലവി, കാരക്കാടന്‍ അബ്ദു, സി.പി അബ്ദുട്ടി, കെ.പി യഹ്‌യ, സൈനുദ്ദീന്‍ സി.പി, കെ.ഹുസൈന്‍, ചന്ദ്രന്‍ കിഴക്കേതില്‍ പടി, കെ.പി. അഷ്‌റഫ്, കെ.അസ്‌ലം, ചക്കാലിപ്പറമ്പില്‍ മുസ്തഫ, ഹുസൈന്‍ സി.പി, സി.പി അബുട്ടി എന്നീ താമര കര്‍ഷകരും റീ-എക്കൗ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ ഭീമന്‍ താമര പൂക്കളം നിര്‍മിച്ചത്.
താമര കൃഷിയെ ഔഷധ കൃഷിയായി അംഗീകരിക്കുക, കര്‍ഷകര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും അനുവദിക്കുക, മതസൗഹാര്‍ദ സന്ദേശം നല്‍കുന്നതും പ്രത്യേക കൃഷി രീതിയിടവും നിരവധി ദേശാടന പക്ഷികളുടെ സങ്കേതം കൂടിയായ തിരുന്നാവായയിലെ താമരക്കളങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഫ്‌ലോറല്‍ ടൂറിസം പ്രൊജക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് റീ-എക്കൗ താമര മേള നടത്തിയത്. യു.ആര്‍.എഫ് ഏഷ്യന്‍ റെക്കോര്‍ഡിന്റെ ഔദ്യോഗിക കൈമാറ്റം ജൂലൈ അവസാന വാരത്തില്‍ നിള തീരത്തു നടക്കുമെന്ന് റീ-എക്കൗ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."