HOME
DETAILS

വസ്ത്ര വ്യാപാരശാലകളില്‍ തൊഴില്‍വകുപ്പിന്റെ മിന്നല്‍ പരിശോധന നാല്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

  
backup
June 18 2016 | 23:06 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വസ്ത്രവ്യാപാരശാലകളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. 673 നിയമലംഘനങ്ങള്‍ കണ്ടെത്തി. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുു റെയ്ഡുകള്‍. നാല്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
നൂറിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. പല തൊഴിലാളികള്‍ക്കും നിയമന ഉത്തരവുകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ ആവശ്യപ്പെടു മുറയ്ക്ക് സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണമെ വ്യവസ്ഥയും ലംഘിക്കപ്പെട്ടു . വേജ് സ്ലിപ്പ് നല്‍കുന്നില്ലെന്ന വസ്തുതയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇരുപതിന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കു വേണ്ടി ക്രഷ് സൗകര്യം ഏര്‍പ്പെടുത്തണമെ വ്യവസ്ഥയും നടപ്പാക്കിയിട്ടില്ല. ശമ്പളം കൃത്യസമയത്ത് ലഭ്യാമാക്കാതിരിക്കല്‍, ഓര്‍വടൈം അലവന്‍സ്, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് എന്നിവ നല്‍കാതിരിക്കല്‍, ഒഴിവ് ദിവസങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, കരാര്‍ നിയമന വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങി, ഒട്ടേറെ ക്രമക്കേടുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലാണ് . ഇവിടെ എട്ട് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 273 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലേബര്‍ കമ്മിഷണര്‍ കെ ബിജുവിന്റെ നേതൃത്വത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടര്‍, ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എവരാണ് റെയ്ഡുകള്‍ നടത്തിയത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a few seconds ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  9 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  10 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  44 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago