മരിച്ച മലയാളിയുടെ കുടുംബത്തിന് സഹായവുമായി സ്‌പോണ്‍സര്‍
അബ്ദുസ്സലാം കൂടരഞ്ഞി#
ദമാം: മലയാളിയായ തൊഴിലാളിയുടെ മരണത്തിനുശേഷം അനാഥമായ കുടുംബത്തിന് കൈത്താങ്ങുമായി സപോണ്‍സര്‍. കഴിഞ്ഞമാസം 23ന് സഊദിയിലെ മഹാസിനില്‍ വച്ച് ഹൃദയാഘാതം കാരണം മരിച്ച പത്തനാപുരം കലഞ്ഞൂര്‍ ഇടത്തറ വെണ്‍മണിപുരയിടം നാസറി(61) ന്റെ കുടുംബത്തിനാണ് നിശ്ചിതകാലം സഹായം നല്‍കാമെന്ന് സ്‌പോണ്‍സര്‍ ഉറപ്പുനല്‍കിയത്. കൂടാതെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവുകളും വഹിച്ചതും സ്‌പോണ്‍സര്‍ തന്നെയാണ്.
മഹാസിനില്‍ 30 വര്‍ഷമായി പ്ലംബിങ് ജോലി ചെയ്തുവരികയായിരുന്ന നാസറിന്റെ കുടുംബവുമായി ഏറെബന്ധം പുലര്‍ത്തിയിരുന്ന സ്‌പോണ്‍സര്‍ ദലീല്‍ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഊദിയില്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കടമ്പകള്‍ ഏറെ സങ്കീര്‍ണമാണെങ്കിലും നാസറിന്റെ മയ്യിത്ത് വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ സ്‌പോണ്‍സര്‍ കൂടെ നിന്നതും ഏറെ സഹായമായിരുന്നു.
കഴിഞ്ഞ ദിവസം ജെറ്റ് എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ച നാസറിന്റെ മയ്യിത്ത് ഇടത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സാജിദയാണ് ഭാര്യ. നജ്മ, അജ്‌ന, സജ്‌ന എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."