സി.പി.എമ്മില്‍നിന്ന് കൂട്ടരാജി.
റിയാദ്: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും പ്രവാസികളോടുള്ള നിഷേധാത്മക സമീപനത്തിലും പ്രതിഷേധിച്ച് സി.പി.എമ്മില്‍നിന്നു കൂട്ടരാജി. മുസ്ലിം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോഴിക്കോട് എലത്തൂര്‍ സ്വദേശി അസ്ലം പാലത്ത്, മലപ്പുറം അരീക്കോട് സ്വദേശികളായ ഷാജഹാന് കെ.പി, അലി കെ.ടി, അബ്ദുല്ലത്തീഫ് അരീക്കോട് എന്നിവര്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഊഷ്മള സ്വീകരണം നല്കി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ നാലുപേര്‍ക്കും കെ.എം.സി.സി അംഗത്വം നല്കി.
കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.വി അര്‍ശുല്‍ അഹമ്മദ്, കെ.കെ കോയാമു ഹാജി, ഡോ. മുഹമ്മദ് ഹനീഫ്, സത്താര്‍ താമരത്ത്, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട്, ജലീല്‍ തിരൂര്‍, ഷംസു പെരുമ്പട്ട സംസാരിച്ചു. കെ.ടി അബൂബക്കര്‍, ഉസ്മാനലി പാലത്തിങ്ങല്‍, മാമുക്കോയ ഒറ്റപ്പാലം, അബ്ദുസ്സലാം കളരാന്തിരി, കബീര്‍ വൈലത്തൂര്‍, അഷ്റഫ് അച്ചൂര്, ജബ്ബാര്‍ എലത്തൂര്‍ ഹാരാര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."