സെന്‍സസ് നടപടികള്‍ മുന്നോട്ടുതന്നെ; സര്‍വകക്ഷിയോഗത്തില്‍ ധാരണ
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു.
സെന്‍സസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ദേശീയ ജനസംഖ്യാ രജിസ്റ്ററതിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ഉയരുന്ന സാഹചര്യമുണ്ട്. ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങളും അതോറിറ്റി പുറപ്പെടുവിച്ചു.
നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളമായി വെള്ളം കുടിക്കണം. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം. ചൂട് വര്‍ധിക്കുന്ന മുഴുവന്‍ ജില്ലകളിലും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ില്‍ നിന്നാണ് (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) പോകുന്നത്. എന്നാല്‍ എന്‍.പി.ആര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും എന്‍.പി.ആര്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍.പി.ആറിന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍നിന്ന് വ്യക്തമായ വിശദീകരണം വാങ്ങിയ ശേഷമേ സെന്‍സസ് നടപടികള്‍ ആരംഭിക്കാവൂ എന്നും അല്ലെങ്കില്‍ ആപത്തായിരിക്കുമെന്നും യോഗത്തില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ യു.ഡി.എഫിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, വിവിധ കക്ഷിനേതാക്കളായ പി.ജെ ജോസഫ് പി.സി ജോര്‍ജ്, കെ.ബി ഗണേഷ് കുമാര്‍, അനൂപ് ജേക്കബ്, കാനം രാജേന്ദ്രന്‍ , ആനത്തലവട്ടം ആനന്ദന്‍, തമ്പാനൂര്‍ രവി, ജോര്‍ജ് കുര്യന്‍, സി.കെ നാണു, മാത്യു ടി. തോമസ്, എ.എ അസീസ്, സുരേന്ദ്രന്‍ പിള്ള, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ശൈലജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."