HOME
DETAILS
MAL
ഭീകരവാദ ബന്ധം: സഊദിയില്‍ അഞ്ച് മാസത്തിനിടെ പിടിയിലായത് നാല് ഇന്ത്യക്കാര്‍
backup
February 02 2019 | 19:02 PM
റിയാദ്: അഞ്ച് മാസത്തിനിടെ ഭീകരവാദ ബന്ധമുള്ള നാല് ഇന്ത്യക്കാര്‍ പിടിയിലായതായി സഊദി. സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദ ബന്ധ സംശയത്തില്‍ ഇവരെ സഊദി ദേശീയ സുരക്ഷാ വകുപ്പും വിവിധ വകുപ്പുകളും ചേര്‍ന്നാണ് പിടികൂടിയത്.
ഇതോടെ ഭീകരബന്ധമുള്ള 30 ഇന്ത്യക്കാരെയാണ് സഊദി അറസ്റ്റ് ചെയതത്. അഞ്ച് മാസത്തിനിടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച് ആകെ 126 വിദേശികളെയാണ് ദേശീയ സുരക്ഷാവകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര് യെമനികളാണ്. രണ്ടാമത് സിറിയക്കാരാണ്. യെമനില്‍ നിന്നുള്ള 38 പേരും സിറിയയില്‍ നിന്നുള്ള 32 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."