സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാ മേഖലകളെയും കൊവിഡ് 19 ദോഷകരമായി ബാധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ബാങ്കുകളുടെ വിവിധ വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എസ്.എല്‍.ബി.സികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് മാസമായതിനാല്‍ വായ്പാ തിരിച്ചടവുകള്‍ പലതും ഈ മാസം അവസാനിക്കും. അടിയന്തര സാഹചര്യം പരിഗണിച്ച് വായ്പാ തിരിച്ചടവിന് സംസ്ഥാനത്ത് ആവശ്യമായ സമയം നീട്ടിനല്കാന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകള്‍ക്ക് ടാക്സ് അടയ്ക്കാനും സമയം നീട്ടിനല്‍കും. സംസ്ഥാനത്തെ വിവിധ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷ മൂന്നുമാസം കൂടി നീട്ടിനല്‍കാനും തീരുമാനിച്ചു. സംസ്ഥാനത്തെ പ്രധാന വരുമാന മാര്‍ഗങ്ങളിലെല്ലാം പ്രതിസന്ധി നേരിടുകയാണെന്നും വരുംകാലങ്ങളില്‍ സാമ്പത്തികനില മോശമാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലും കെ.എസ്.ആര്.ടി.സിയിലും കോടികളുടെ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ശാലകളെയും ദൈനംദിന ജീവിതത്തെയും കൊവിഡ് 19 ദോഷകരമായി ബാധിച്ചു. ഇതിനെ നേരിടാന്‍ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."