HOME
DETAILS
MAL
'സ്‌റ്റോക്കില്ല !' അവശ്യസാധന പട്ടികയില്‍പ്പെടുത്തിയിട്ടും ഹാന്‍ഡ് സാനിറ്റൈസര്‍ പൂഴ്ത്തിവയ്ക്കുന്നു
backup
March 17 2020 | 05:03 AM
സ്വന്തം ലേഖകന്‍
കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധന നിയമത്തില്‍ പെടുത്തിയിട്ടും ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് റബും പൂഴ്ത്തിവയ്ക്കുന്നത് തുടരുന്നു. ഇതു സംബന്ധിച്ച പരാതികളില്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നടപടികളാരംഭിച്ചു.
ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റോക്കില്ലെന്ന് അറിയിക്കുന്ന ചില മെഡിക്കല്‍ സ്‌റ്റോറുകള്‍ വില കൂടിയ സാഷെ പായ്ക്കുകളും വെറ്റ് വൈപ്പുകളും വില്‍ക്കാന്‍ ശ്രമിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പറയുന്നു. രണ്ടര രൂപ വിലവരുന്ന ഒരു മില്ലി ഹാന്‍ഡ് സാനിറ്റൈസര്‍ സാഷെകളും സാനിറ്റൈസര്‍ നാപ്കിനുകളുമാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും പൊതുജനങ്ങള്‍ ഇത് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.
ആല്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസറാണ് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കേണ്ടത് എന്നിരിക്കെ മറ്റ് പല തരത്തിലുള്ള ഹാന്‍ഡ് റബുകളും ഇതിന്റെ മറവില്‍ വില്‍പന നടത്താനുള്ള ശ്രമവും ഡ്രഗ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ രണ്ടു ദിവസം മുന്‍പ് മുതല്‍ കര്‍ണാടകയുള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ ചില സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസറുകളും സംസ്ഥാനത്തെ വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഏത് കമ്പനിയില്‍ നിര്‍മിച്ചതാണെന്നോ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളുടെ വിവരങ്ങളോ ഈ ഉല്‍പ്പനങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. 50 മില്ലി പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കുന്ന ഇവയ്ക്ക് 150 രൂപ മുതല്‍ 200 രൂപ വരെയാണ് ചില മെഡിക്കല്‍ ഷോപ്പുകള്‍ വില ഈടാക്കുന്നത്. അതേസമയം മാസ്‌കുകളും അവശ്യസാധന പട്ടികയില്‍ പെടുത്തി സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ പല കടകളിലും കിട്ടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."