യശ്വന്ത്പൂര്‍ എക്‌സ്പ്രസ് സര്‍വിസ് ദൈര്‍ഘ്യം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍, യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ സര്‍വിസ് ബാനസ്‌വാടി വരെ ആക്കിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു.
റെയില്‍വേ ഔദ്യോഗികമായി ഇറക്കിയ ഉത്തരവുപ്രകാരം ഫെബ്രുവരി നാല് മുതല്‍ 16528 നമ്പര്‍ ട്രെയിന്‍ യശ്വന്ത്പൂര്‍ വരെയുള്ള സര്‍വിസ് ബാനസ് വാടി വരെയായും 16527 നമ്പര്‍ ട്രെയിന്‍ യശ്വന്ത്പൂര്‍ മുതലുള്ള സര്‍വിസ് ബാനസ് വാടിയില്‍ നിന്നും ആരംഭിക്കുമെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്. ഈ ഉത്തരവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ സ്വീകരിച്ച നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്ക് 11 ട്രെയിനുകള്‍ സര്‍വിസ് നടത്തുമ്പോള്‍ മലബാറില്‍ നിന്നുള്ള നാമമാത്രമായ ട്രെയിനിന്റെ ദൈര്‍ഘ്യമാണ് ഇപ്പോള്‍ വെട്ടികുറച്ചിരിക്കുന്നത്. ബജറ്റിലുള്ള പൂര്‍ണമായ അവഗണനക്ക് പുറമെയാണ് ഈ നീതിനിഷേധമെന്നും എം.പി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."