HOME
DETAILS
MAL
ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ് വിദേശ ദമ്പതികള്‍
backup
March 17 2020 | 05:03 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ഒറ്റപ്പെടുത്തിയ വിദേശ ദമ്പതികളെ പൊലിസ് ഇടുക്കി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ലണ്ടന്‍ സ്വദേശികളായ ദാനിയേല്‍ ഹലഹാന്‍ (42), ഭാര്യ റെയ്ഹാന്‍ (40) എന്നിവരെയാണ് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍കോളജില്‍ എത്തിച്ചത്. സന്ദര്‍ശക വിസയില്‍ ഒന്നര മാസം മുന്‍പ് ഇന്ത്യയിലെത്തിയ ഇവര്‍ മാര്‍ച്ച് ഒന്നിനാണ് കേരളത്തില്‍ എത്തിയത്. മൂന്നാര്‍, തേക്കടി അടക്കം ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. വാഗമണിലെ കുരിശുമല ഇവര്‍ സന്ദര്‍ശിച്ചിരുന്നു.
ഇതിനിടെ കൊറോണ വൈറസ് പടര്‍ന്നതോടെ വിദേശികളായ ഇവരും നാട്ടുകാരുടെ ഇടയില്‍ സംശയത്തിന്റെ നിഴലിലായി. റിസോര്‍ട്ടുകളോ, ലോഡ്ജുകളോ വാടകക്ക് നല്‍കാന്‍ ഉടമകള്‍ തയാറായില്ല. ഭക്ഷണംപോലും ഇവര്‍ക്ക് ലഭിച്ചില്ലെന്ന് പറയുന്നു. ബുള്ളറ്റില്‍ കിലോമീറ്ററോളം സഞ്ചരിച്ചെത്തി ചെറുതോണിയിലെ ഒരു കടയ്ക്ക് സമീപം അവശനിലയില്‍ കണ്ട ഇവരെ ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. വിശദ പരിശോധനകള്‍ക്ക് ശേഷം രോഗമില്ലെന്ന് കണ്ട്‌വിട്ടയച്ചതായി ഡോക്ടര്‍ അറിയിച്ചു.
പൈനാവ് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഇവര്‍ക്ക് താല്‍ക്കാലിക വിശ്രമത്തിന് അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."