പ്രളയക്കെടുതി; സമസ്ത ഫണ്ട് വിതരണം 9, 10 തിയതികളില്‍
ചേളാരി: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തെ നടുക്കിയ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഇരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്റസകളും പുനഃസ്ഥാപിക്കുന്നതിനുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിതരണം ഫെബ്രുവരി 9, 10 തിയതികളില്‍ വിവിധ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കും.
ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 16ന് കോഴിക്കോട് നടന്നിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് അന്ന് സഹായധനം വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ട വിതരണം വിവിധ റെയ്ഞ്ച് കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ നടക്കുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര് പ്രളയബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. വിവിധ ജില്ലകളില്‍ സമസ്ത നിര്‍മിച്ച് നല്കുന്ന വീടുകളുടെ പണി പൂര്‍ത്തിയായി വരുന്നു. റെയ്ഞ്ച് തലത്തില്‍ നടക്കുന്ന വിതരണ ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും നേതാക്കളും മറ്റു പ്രമുഖരും സംബന്ധിക്കും. വിവിധ കാരണങ്ങളാല്‍ 9,10 തിയതികളില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്ത റെയ്ഞ്ചുകളില്‍ മറ്റുദിവസങ്ങളില്‍ വിതരണം ചെയ്യും.
ഓരോ റെയ്ഞ്ചിലേക്കും മുഫത്തിശുമാരെ വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍വച്ച് ബന്ധപ്പെട്ടവര്‍ സഹായം കൈപറ്റണമെന്ന് ഓഫിസില്‍ നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."