HOME
DETAILS
MAL
കെ.എസ് ആര്.ടി.സി ഡ്രൈവറുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി
backup
March 17 2020 | 05:03 AM
തൃശൂര്‍: ബസില്‍ വച്ച് യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ കെ.എസ്.അര്.ടി.സി ഡ്രൈവറുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി. കോഴിക്കോട് അവിടനെല്ലൂര്‍ സ്വദേശി തെക്കെപറഞ്ഞേരി രതീഷി (38)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സോഫി തോമസ് തള്ളിയത്.
യുവതിയോട് യാത്രക്കിടയില്‍ ലൈംഗികചുവയോടെ സംസാരിക്കുകയും കാലില്‍ സ്പര്‍ശിക്കുകയും ഇത് ചോദ്യം ചെയ്ത സുഹൃത്തിനെ കൈയേറ്റം ചെയ്തെന്നുമാണ് പരാതി.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബസ് സ്റ്റോപ്പില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മാര്‍ച്ച് ഒന്നിന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലിരിക്കുകയായിരുന്ന യുവതിയോട് യാത്രക്കിടയില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും കാലില്‍ സ്പര്‍ശിക്കുകയുമായിരുന്നു. വിവരം മൊബൈല്‍ ഫോണ്‍ വഴി യുവതി സുഹൃത്തിനെ അറിയിച്ചു.
തൃശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലിനു സമീപത്ത് വച്ച് യുവതിയുടെ സുഹൃത്ത് ബസ് തടഞ്ഞു നിര്‍ത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തു.
ഈസമയം ഡ്രൈവര്‍ ഡോര്‍ തുറന്ന് യുവതിയുടെ സുഹൃത്തിന്റെ മുഖത്ത് ചവിട്ടുകയും പുറത്തിറങ്ങി യുവാവിനെ മര്‍ദിക്കുകയും ചെയ്തുവെന്നും തൃശൂര്‍ ഈസ്റ്റ് പൊലിസിന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."