കേരള ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായി
കൊല്ലം: ലോകശ്രദ്ധ നേടിയിരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് ശാസ്ത്ര ചിന്തകളല്ല മറിച്ച് മണ്ടത്തരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കൊല്ലത്ത് ആരംഭിച്ച 31ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണ്. വികസനസൂചികകളില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളിലെത്തിയത് യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെപ്പിടിച്ചതുകൊണ്ടാണ്.
ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളെ ആധുനിക ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തി വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ശാസ്ത്രത്തെ കൂടി ഹൈന്ദവവല്ക്കരിക്കുകയെന്ന ഹീനശ്രമം ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, മേയര്‍ വി. രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."