HOME
DETAILS
MAL
ഉപരാഷ്ട്രപതി മടങ്ങി
backup
February 02 2019 | 20:02 PM
തിരുവനന്തപുരം: രണ്ടുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു മടങ്ങി. ഇന്നലെ വൈകിട്ട് 4.15ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഉപരാഷ്ട്രപതിക്ക് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ഉപരാഷ്ട്രപതി തേവര എസ്.എച്ച് കോളജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഇന്നലെ കോട്ടയത്തും കൊല്ലത്തും പൊതുപരിപാടികളില്‍ പങ്കെടുത്തശേഷമാണ് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തിയത്.
ഇവിടെനിന്ന് പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."