സാംസ്‌കാരിക നഗരിയില്‍ ദേശീയ പുസ്തകോത്സവത്തിന് തുടക്കം
തൃശൂര്‍ : കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിനും എഴുത്തരങ്ങ് സാഹിത്യോത്സവത്തിനും തുടക്കമായി. തമിഴ്കവിയും നോവലിസ്റ്റുമായ സല്‍മ ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം സാക്ഷരകേരളം അംഗീകരിക്കില്ലെന്നു സല്‍മ പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന്റെ പേരില്‍ സ്ത്രീകളെ തല്ലുന്നത് ഗുണ്ടായിസമാണ്. വോട്ടിന് വേണ്ടി സ്ത്രീകളെ എന്തും ചെയ്യാമെന്നത് അംഗീകരിക്കാനാകില്ലെന്നും സ്ത്രീകളെ അപമാനിക്കാന്‍ വരുന്നവരെ ഒറ്റപ്പെടുത്തണമെന്നും സല്‍മ പറഞ്ഞു.
ദ്രാവിഡ മുന്നേറ്റം തമിഴ്‌നാട്ടില്‍ ഉണ്ടായ സമയത്ത് ബി.ജെ.പിയെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ അനുവദിച്ചിട്ടില്ല. ആ സ്ഥിതി കേരളത്തില്‍ വരണം. എഴുത്തുകാര്‍ക്ക് ഭീഷണിയായ സമൂഹം ആശങ്കയാണെന്നും സല്‍മ കൂട്ടിച്ചേര്‍ത്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി. മേയര്‍ അജിത വിജയന്‍ മുഖ്യാഥിതിയായി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍, കവി രാവുണ്ണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആ മാസം 11 വരെ പുസ്തകോത്സവം നീണ്ടുനില്‍ക്കും വിവിധ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സംവാദം, ആദരിക്കല്‍, പുസ്തക പ്രകാശനങ്ങള്‍, നൃത്തസംഗീത പരിപാടികള്‍ തുടങ്ങിയവ ഇതോടൊപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."