സര്‍ക്കാര്‍ ജീവനക്കാരുടെ 'സ്വകാര്യ'പഠിപ്പിക്കല്‍ വേണ്ട
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സ്വകാര്യ പി.എസ്.സി കോച്ചിങ് സെന്ററുകളും, ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളും നടത്തുന്നതും അവിടെ പഠിപ്പിക്കുന്നതും വിലക്കി ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ വകുപ്പ് അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വകുപ്പ് അധികാരികള്‍ നിയമലംഘനം നടത്തിയാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തേ സെക്രട്ടേറിയറ്റിലെ ജീവനക്കാരായ രണ്ടുപേര്‍ തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ പി.എസ്.സി പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തി ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."