HOME
DETAILS

പദ്ധതി നിര്‍വഹണം: കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍

  
backup
March 17 2020 | 05:03 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b9%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7

 


കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം പ്രളയത്തിലും ട്രഷറി നിയന്ത്രണത്തിലും പിന്നീടെത്തിയ കൊവിഡിലും തട്ടി പാതിവഴിയില്‍. മാര്‍ച്ച് 31ന് പൂര്‍ത്തീകരിക്കേണ്ട പദ്ധതി നിര്‍വഹണം ഇതുവരെ 49.79 ശതമാനത്തിലെത്തിക്കാന്‍ മാത്രമാണ് സാധ്യമായത്. ഇതോടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവുമായി തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറവ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച സാമ്പത്തിക വര്‍ഷമാണിത്.1995-97 കാലഘട്ടത്തില്‍ ലോകബാങ്ക് സഹായം വിനിയോഗിക്കാന്‍ സാമ്പത്തിക വര്‍ഷത്തിന് ശേഷവും സമയം നല്‍കിയിരുന്നു.
7209.10 കോടിയുടെ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കേണ്ടത്.ഇതില്‍ ആകെ 3589.31 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1211.21 കോടിയുടെ ബില്ലുകളാണ് ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത്. ഇവ കൂടി പാസായാല്‍ പദ്ധതി നിര്‍വഹണം 66.59 ശതമാനത്തിലെത്തും. പദ്ധതി നിര്‍വഹണത്തില്‍ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുമാണ് ഇതുവരെ 50 ശതമാനത്തിന് മുകളില്‍ കടന്നത്. ഗ്രാമപഞ്ചായത്തുകള്‍ 57.46 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 54.27 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോര്‍പ്പറേഷനുകള്‍ 36.09 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 37.73 ശതമാനവും നഗരസഭകള്‍ 41.23 ശതമാനവും മാത്രമാണ് ഇന്നലെ വരെ പൂര്‍ത്തിയാക്കിയത്.
മാര്‍ച്ച് 31ന് ശേഷം സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് തുക അനുവദിക്കുന്നത് കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ത്തിലാക്കിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഇത് പുനരാരംഭിക്കുകയോ അധിക സമയം അനുവദിക്കുകയോ വേണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago