HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ അഴിമതിക്കേസ് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു
backup
March 17 2020 | 05:03 AM
റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റ ഭാഗമായി സഊദിയിൽ അഴിമതിക്കേസ് പ്രതികളിൽ ഏതാനും പേരെ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണത്തെ ബാധിക്കാത്ത തരത്തിലാണ് ഇവരെ താത്കാലികമായി ജാമ്യം നൽകി വിട്ടയച്ചത്. പ്രതികളെ ജാമ്യത്തിൽ വിട്ടയക്കുന്നതിന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി നിർദേശിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ഏതാനും പ്രതികളെ കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിട്ടയച്ചതെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി വക്താവ് അഹ്മദ് അൽഹുസൈൻ പറഞ്ഞു. അഴിമതി കേസുകളിൽ പങ്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് മറ്റേതാനും പേരെയും വിട്ടയച്ചിട്ടുണ്ട്. മറ്റു ചില പ്രതികളെ വിചാരണ ആരംഭിക്കുന്നതു വരെയും ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."