HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരം

  
backup
March 17 2020 | 05:03 AM

internship-programme

 


രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരം. വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗവേഷകര്‍ക്കും അപേക്ഷിക്കാം.

രാജ്യസഭ

രണ്ടുമാസം ദൈര്‍ഘ്യമുള്ള രാജ്യസഭ സ്റ്റുഡന്റ് എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാം. ബിരുദ, പി.ജി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 10,000 രൂപ മാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഈ മാസം 31നകം അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: rajyasabha.nic.in

റെയില്‍വേ

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ എന്‍ജിനീയറിങ് ബിരുദ പി.ജി വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കുന്നു. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ്, നയരൂപവല്‍ക്കരണം എന്നിവ അടുത്തറിയാം.
രണ്ടുമാസമാണ് കാലാവധി. അപേക്ഷ ഏപ്രില്‍ 17 വരെ നല്‍കാം. വിവരങ്ങള്‍ക്ക്: https:eastcoastrail.indianrailways.gov.in


ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) ബിരുദ, പി.ജി, റിസര്‍ച്ച് വിദ്യാര്‍ഥികള്‍ക്ക് റെഗുലേറ്ററി കാഴ്ചപ്പാടോടെയുള്ള ഇന്‍ഷുറന്‍സ് മേഖലയിലെ പ്രോജക്ടിനും പരിശീലനത്തിനും ഇന്റേണ്‍ഷിപ്പ് നല്‍കുന്നു. മാസ സ്‌റ്റൈപ്പന്‍ഡ്: 15,000 രൂപ. ഇന്റേണ്‍ഷിപ്പ് കാലാവധി രണ്ടുമുതല്‍ മൂന്നുമാസം വരെ. അപേക്ഷ 24നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.irdai.gov.in

ചൈല്‍ഡ് ഡെവലപ്‌മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് (എന്‍.ഐ.പി.സി.സി.ഡി.) ന്യൂഡല്‍ഹി ചൈല്‍ഡ് ഡെവലപ്‌മെന്റ്, വിമന്‍ ഡെവലപ്‌മെന്റ്, വളന്ററി ആക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ്, ഐ.സി.ഡി.എസ് ട്രെയിനിങ് എന്നീ മേഖലകളില്‍ താല്‍പര്യമുള്ള പി.ജി, ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പി.ജി വിദ്യാര്‍ഥികള്‍ക്ക് 2,500 രൂപയും പിഎച്ച്.ഡിക്കാര്‍ക്ക് 5,000 രൂപയും മാസ ഓണറേറിയം ലഭിക്കും. അപേക്ഷ, 31നകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക് www.nipccd.nic.in

ഐസര്‍ സമ്മര്‍
വിസിറ്റിങ് പ്രോഗ്രാം

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ (ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്) സയന്‍സ്എന്‍ജിനിയറിങ് മേഖലയിലെ ബിരുദ, പി.ജിക്കാര്‍ക്ക് സമ്മര്‍ വിസിറ്റിങ് പ്രോഗ്രാം നടത്തുന്നു.
ഐസറിലെ ഫാക്കല്‍ട്ടിയുമൊത്ത് അക്കാദമിക്, ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. മാസ സ്‌റ്റൈപ്പന്‍ഡ് 5,000 രൂപയാണ്. അപേക്ഷ ഈ മാസം 20 വരെ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് www.i-isertvm.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഐസര്‍ പ്രതിഭാ സ്‌കോളര്‍
വിസിറ്റിങ് പ്രോഗ്രാം


കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് തിരുവനന്തപുരം ഐസറില്‍ പ്രതിഭാ സ്‌കോളര്‍ വിസിറ്റിങ് പ്രോഗ്രാം നടത്തുന്നു.
പ്രതിഭാ സ്‌കോളര്‍മാരായ ബിരുദ, പി.ജി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണ താല്‍പര്യം വേണം. അപേക്ഷ 20നകം www.iisertvm.ac.in.എന്ന വെബ്‌സൈറ്റ് വഴി നല്‍കണം.

ടി.ഐ.എഫ്.ആര്‍
വിജ്ഞാന്‍ വിദുഷി പ്രോഗ്രാം
വനിതകള്‍ക്ക്

ഫിസിക്‌സില്‍ രണ്ടുവര്‍ഷ എം.എസ്‌സി പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തിലും പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ നാലാം വര്‍ഷത്തിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിജ്ഞാന്‍ വിദുഷി (ഢശഴ്യമി ഢശറൗവെശ) പ്രോഗ്രാം നടത്തുന്നു.
ഫിസിക്‌സിലെ അഡ്വാന്‍സ്ഡ് വിഷയങ്ങളും ഗവേഷണ അവസരങ്ങളും പരിചയപ്പെടുത്താന്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചാണ് (ടി.ഐ.എഫ്.ആര്‍) പ്രോഗ്രാം നടത്തുന്നത്.
അപേക്ഷ ഈ മാസം 20 വരെ univ.tifr.res.in  എന്ന വെബ്‌സൈറ്റ് വഴി നല്‍കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  6 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  6 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  6 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  6 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  6 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  6 days ago