HOME
DETAILS

കൊവിഡ് പിടിവള്ളിയാക്കി കമല്‍നാഥ് വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ 26വരെ പിരിഞ്ഞു

  
backup
March 17 2020 | 05:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95

 

ന്യൂഡല്‍ഹി: നാടകീയ സംഭവങ്ങള്‍ക്കിടെ മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താതെ കമല്‍നാഥ് സര്‍ക്കാര്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം ഈ മാസം 26ലേക്ക് മാറ്റി. തൊട്ടു പിന്നാലെ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രിം കോടതിയെ സമീപിച്ചു. അതോടൊപ്പം ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നേരിടാനും അല്ലെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ലാല്‍ജി ടണ്ടര്‍ മുന്നറിയിപ്പ് നല്‍കി. ബി.ജെ.പിയുടെ ഹരജി സുപ്രിം കോടതി ഇന്ന് തന്നെ പരിഗണിക്കുന്നുണ്ട്.
തിങ്കളാഴ്ച അസംബ്ലി ചേര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താനായിരുന്നു കമല്‍നാഥ് സര്‍ക്കാറിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇന്നലെ സഭാ സമ്മേളനം ചേര്‍ന്നെങ്കിലും നടപടികളുടെ കൂട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. കര്‍ണാടകയില്‍ കഴിയുന്ന വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്നലെ സഭയില്‍ ഹാജരായുമില്ല. തങ്ങളുടെ ഏതാനും എം.എല്‍.എമാരെ ബന്ദികളാക്കി വച്ചിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് കാലത്ത് തന്നെ കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വീഡിയോ പ്രസ്താവന ചിത്രീകരിച്ചതാണ്. സമ്മര്‍ദ്ദമില്ലാത്ത സ്വതന്ത്ര സാഹചര്യത്തിലായിരിക്കണം വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടതെന്ന് ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ കമല്‍നാഥ് ആവശ്യപ്പെട്ടു.
സഭ തുടങ്ങിയതോടെ സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായും വായിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കാന്‍ എല്ലാവരും തയാറാകണമെന്ന നിര്‍ദേശമാണ് ഗവര്‍ണര്‍ എം.എല്‍.എമാര്‍ക്ക് നല്‍കിയത്. പിന്നാലെ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമ്മേളനം 26വരെ നീട്ടിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. അതിനു പിന്നാലെ ബി.ജെ.പി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മറ്റ് ഒന്‍പത് എം.എല്‍.എമാരുമാണ് സുപ്രിം കോടതിയെ സമീപിച്ചത്.
22 എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ഹരജിയില്‍ പറയുന്നു. ഇതില്‍ ആറു പേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ദിവസംപോലും അധികാരത്തില്‍ തുടരാന്‍ കമല്‍നാഥ് സര്‍ക്കാറിന് നിയമപരമായോ, ധാര്‍മികമായോ, ജനാധിപത്യപരമായോ അവകാശമില്ല. വിശ്വാസ വോട്ടെടുപ്പ് നീളുന്നത് കുതിരക്കച്ചവടത്തിനിടയാക്കുമെന്നും ഹരജിയില്‍ പറയുന്നു. കര്‍ണാടക, മഹാരാഷ്ട്ര സഭകളിലുണ്ടായ സമാനമായ സാഹചര്യത്തില്‍ സുപ്രിം കോടതിയുടെ വിധികളും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago