HOME
DETAILS

കോവിഡ് 19: മക്കയിൽ ഹോട്ടൽ മേഖല കനത്ത തകർച്ചയിലേക്ക്, ട്രാവൽ ടൂറിസം രംഗവും പിടിച്ചു നിൽക്കാനാകാതെ ഉഴലുന്നു

  
backup
March 17 2020 | 07:03 AM

makka-hotel-and-the-travel-and-tourism-industry-is-struggling

     റിയാദ്: കോവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നടപടികൾ വിവിധ മേഖലകളെ തകിടം മറിക്കുന്നു. ഉംറയും വിസിറ്റിങ്ങും നിർത്തലാക്കിയതോടെ മക്കയിലെ ടൂറിസം രംഗം ആകെ പ്രതിസന്ധിയിലാണ്. പ്രാദേശിക ഉംറയും നിർത്തലാക്കിയതോടെ മക്കയിലെ ആയിരക്കണക്കിന് ഹോട്ടൽ ഉടമകൾ നെട്ടോട്ടമോടുകയാണ്. ഇതോടനുബന്ധിച്ചുള്ള മറ്റു ബിസിനസ് മേഖലകളും പിടിച്ചു നിൽക്കാനാകാതെ ആകെ പ്രയാസത്തിലാണ്. അടുത്തിടെ വരാനിരിക്കുന്ന വിശുദ്ധ റമദാനിലെ ഉംറ സീസൺ മുന്നിൽ കണ്ടു ഹോട്ടൽ കെട്ടിടടങ്ങൾ വാടകക്കെടുത്ത് തയ്യാറായവരും ആകെ പ്രതിസന്ധിയിലായി. നിലവിലെ അവസ്ഥയിൽ റമദാനിലും ഉംറ അനുവദിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്. ഇതേ തുടർന്ന് പല ബിസിനസ് സ്ഥാപനങ്ങളും ജീവനക്കാർക്ക് നിർബന്ധിത അവധി നൽകിയിട്ടുണ്ട്.
    മക്കയിലെ ബിസിനസ് മേഖല മുഴുവൻ ഇവിടെയെത്തുന്ന സ്വദേശ, വിദേശ ഉംറ തീർത്ഥാടകരെ ആശ്രയിച്ചാണ് കഴിയുന്നത്. ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയതോടെ ബിസിനസ് മേഖല മുഴുവൻ പൂർണ്ണ തകർച്ചയുടെ വക്കിലാണ്. കോവിഡ് 19 വൈറസ് മൂലം രാജ്യത്താകമാനം ബിസിനസ് രംഗത്ത് മുരടിപ്പ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും മക്കയിലും മദീനയിലും പൂർണമായും ഇത് പൂർണ്ണമാണ്. പലർക്കും ദിനേനയുള്ള ചിലവുകൾ നടന്നു പോകുന്നതിനുള്ളത് പോലും ഇവിടെ നിന്നും ലഭിക്കുന്നില്ല. മക്കയിലെ വൻകിട ഹോട്ടൽ സമുച്ചയങ്ങളും കെട്ടിടങ്ങളും പൂർണ്ണമായും കാലിയായതോടെ നിക്ഷേപകരും കടുത്ത ആശങ്കയിലാണ്. ഇതോടൊപ്പം മക്കയിലെ കഫ്‌തീരിയ, റെസ്റ്റോറന്റുകൾ തുടങ്ങിയ ബിസിനസ് രംഗവും ആകെ പ്രതിസന്ധി നേരിടുന്നുണ്ട്. പലരും ഇതിനകം തന്നെ അടച്ചു പൂട്ടുകയും ചെയ്‌തിട്ടുണ്ട്‌. മലയാളികളടക്കം നിരവധി വിദേശികളാണ് ഇത്തരം സംരംഭങ്ങളുമായി ഇവിടെ കഴിയുന്നത്.
    അതോടൊപ്പം ട്രാവൽ ടൂറിസം രംഗവും ആകെ പ്രതിസന്ധിയിലായി. കൊറോണ വ്യാപനത്തോടെ ടൂറിസം രംഗം ഇല്ലാത്തതിനാൽ പ്രതിസന്ധിയിലായ ഇവർക്ക് ഇതിനു പുറമെ സഊദിയിലേക്കുള്ളതും പുറത്തേക്കുള്ളതുമായ മുഴുവന്‍ സര്‍വീസുകളും റദ്ദ് ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് തുക ഒരുമിച്ച് തിരിച്ചു നല്‍കേണ്ട അവസ്ഥായാണിപ്പോള്‍. ഇത് ഇവർക്ക് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിനേന നൂറുകണക്കിന് പേര്‍ ടിക്കറ്റുകളും ബിസിനസ് വിസകളും ടൂറിസം പാക്കേജുകളും വാങ്ങുന്നതിനായി എത്തിയിരുന്ന ട്രാവല്‍സുകളില്‍ ഇപ്പോള്‍ ടിക്കറ്റ് തുക തിരികെ നല്‍കുന്ന ജോലി മാത്രമാണ് നടന്നു വരുന്നത്. വിമാന കമ്പനികള്‍ തിരികെ നല്‍കുന്ന ടിക്കറ്റ് തുകയിലും അവ്യക്തത നിലനില്‍ക്കുന്നതിനാൽ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച മറുപടി നൽകിയും ഇവർ കുഴങ്ങിയിട്ടുണ്ട്.
    അതേസമയം, ഇതേ അവസ്ഥയിൽ നിയന്ത്രണങ്ങൾ നീണ്ടു പോയാൽ ഹോട്ടൽ, ട്രാവൽ ടൂറിസം മേഖല പൂർണ്ണമായും തകരുമെന്നാണ് പലരും വിലയിരുത്തുന്നത്. തകർച്ച നേരിടുന്ന പല ബിസിനസ് മേഖലകളും ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയുള്‍പ്പെടെ നല്‍കി പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  22 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  28 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago