HOME
DETAILS

വീണു കിട്ടിയ വൻ തുക പോലീസിൽ ഏൽപ്പിച്ചു പ്രവാസികൾക്ക് മാതൃകയായ യുവാവിനെ ആദരിച്ചു

  
backup
March 17 2020 | 07:03 AM

keralites-man-handed-over-huge-money-to-police-in-saudi

      ദമാം: നടപ്പാതയിൽ നിന്ന് വീണു കിട്ടിയ വൻ തുക പോലീസിനെ ഏൽപ്പിച്ചു മാതൃകയായ മലയാളി യുവാവിനെ ആദരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ വെച്ചാണ് വീണുകിട്ടിയ പത്തൊൻപതിനായിരം റിയാൽ സഊദി പൊലീസിന് കൈമാറി യുവാവ് മാതൃകയായത്. സത്യസന്ധതക്ക് മാതൃക കാട്ടിയ സുൽഫിക്കറിനെ നവയുഗം സാംസ്ക്കാരിക വേദി ഉപഹാരം നൽകി ആദരിച്ചു. പ്രഭാത സവാരിക്കിടെ പത്തൊമ്പതിനായിരം റിയാൽ (മൂന്നേമുക്കാൽ ലക്ഷത്തോളം രൂപ) അടങ്ങുന്ന ബാഗാണ് സുൽഫിക്കറിന് വീണു കിട്ടിയത്. ഉടനെത്തന്നെ അൽ ഹസയിലെ ജീവകാരുണ്യ പ്രവർത്തകനായ നാസർ മദനിയെ വിളിച്ചു വരുത്തി ഒരുമിച്ച് പോലീസ് സ്റ്റേഷനിൽ ചെന്ന അദ്ദേഹം പണമടങ്ങിയ ബാഗ് പോലീസ് അധികാരികൾക്ക് കൈമാറുകയായിരുന്നു. സുൽഫിക്കറിന്റെ സത്യസന്ധതയെ പോലീസ് അധികാരികളും അഭിനന്ദനമറിയിച്ചു.
     വിവരം അറിഞ്ഞതിനെത്തുടർന്ന് പ്രവാസി സാമൂഹ്യ മേഖലകളിലെ പ്രമുഖർ അടക്കം ഒട്ടേറെ പേരാണ് സുൽഫിക്കറിനെ അഭിനന്ദനം അറിയിച്ചത്. നവയുഗം അൽഹസ മേഖലകമ്മിറ്റി അംഗവും മസറോയിയ യൂണിറ്റ് ഭാരവാഹികളിൽ ഒരാളുമാണ് സുൽഫിക്കർ. സഊദി പോലീസിന്റെയും പ്രവാസി സമൂഹത്തിന്റെയും പ്രശംസ നേടി മലയാളികളുടെ അഭിമാനമായി മാറിയ സുൽഫിക്കറിന് സത്യസന്ധതയ്ക്കുള്ള അംഗീകാരമായാണ് നവയുഗം മസറോയിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചത്.
മസാറോയിയ ഓഫീസിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ എകെ നാസർ അധ്യക്ഷത വഹിച്ചു. മേഖല രക്ഷാധികാരി സുശീൽ കുമാർ ഉദ്ഘാടനം ചെയ്‌തു. സത്യസന്ധതക്കുള്ള നവയുഗത്തിന്റെ ഉപഹാരം അൽഹസ മേഖല സെക്രട്ടറി ഇഎസ് റഹിം തൊളിക്കോട് സുൽഫിക്കറിന് സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അബ്‌ദുൽ കലാം, അമീർ, റഷീദ് കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് രക്ഷാധികാരി ബദർ കുളത്തുപ്പുഴ നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി സജീദ് തൊളിക്കോട് സ്വാഗതവും ഷീഹാബുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a minute ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  14 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  21 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  an hour ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago