എന്തൊരു ക്രൂരത...വൃദ്ധനായ പിതാവിനെ മക്കള്‍ക്കുവേണ്ട; പൊലിസും നാട്ടുകാരും ചേര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
കാട്ടാക്കട: നാളുകളായി വീട്ടില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന വൃദ്ധനെ സുമനസുകള്‍ വീട്ടുകാരുടെ അടുത്തെത്തിച്ചെങ്കിലും കൈ ഒഴിഞ്ഞതോടെ പൊലിസും ബന്ധുക്കളില്‍ ചിലരും ചേര്‍ന്നു ആശുപത്രിയിലേക്ക് മാറ്റി. വാഴിച്ചല്‍ ഉലയങ്കോണം തെക്കേക്കര വീട്ടില്‍ അബ്ദുള്‍ ഖാദര്‍(78 )നെയാണ് ബന്ധുക്കളിലില്‍ ചിലരും അബ്ദുല്‍ ഖാദര്‍ ഇടുക്കി നെടുങ്കണ്ടം കട്ടപ്പനയില്‍ താമസിച്ചിരുന്ന സ്ഥലത്തെ നാട്ടുകാരില്‍ ചിലരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചത്.15 വര്‍ഷം മുന്‍പ് ജോലി സംബന്ധമായി കട്ടപ്പനയില്‍ എത്തി തമാസമാക്കിയിരുന്ന അബ്ദുള്‍ ഖാദര്‍. അസുഖത്തെ തുടര്‍ന്ന് അവശനാകുകയും കട്ടപ്പനയില്‍ സുമനസുകള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അവിടെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേ സമയം വീട്ടിലേക്ക് കൊണ്ടു പോകാന്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.എന്നാല്‍, ബന്ധുക്കളില്‍ ചിലരും കട്ടപ്പനയില്‍ നാട്ടുകാരും നാട്ടില്‍ എത്തിച്ചു പൊലിസ് സ്റ്റേഷനില്‍ എസ്.ഐ യുടെ സാന്നിധ്യത്തില്‍ മകളെ അറിയിച്ചു എങ്കിലും ഇവര്‍ ഏല്ക്കാന് തയാറായില്ല . തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അബ്ദുല്‍ ഖാദര്‍ തന്റെ പേരില്‍ ഉണ്ടായിരുന്ന സ്വത്തുക്കള്‍ രണ്ടു പെണ് മക്കള്‍ക്കും ഒരു മകനുമായി നല്‍കിയിരുന്നു എന്നും അവശത ആയപ്പോള്‍ ആരും തന്നെ സംരക്ഷിക്കുന്നില്ല എന്നും ഈ വൃദ്ധന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."