'ഒരു രാജ്യസഭാ സീറ്റിനു വേണ്ടി ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെ പേരിലായിരിക്കും നിങ്ങള്‍ ഓര്‍മ്മിക്കപ്പെടുക'- ഗൊഗോയിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ ആക്രമണം.
മുന്‍ ജസ്റ്റിസ് എച്ച്.ആര്‍ ഖന്നയുമായി ജസ്റ്റിസ് ഗോഗോയിയെ താരതമ്യം ചെയ്ത്, കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ട്വീറ്റ്.
'സത്യസന്ധതയുടെയും സര്‍ക്കാരിനൊപ്പം നിന്നതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ജസ്റ്റിസ് എച്ച്.ആര്‍ ഖന്ന ഓര്‍മ്മിക്കപ്പെടുക. എന്നാല്‍ ഗൊഗോയ് ഒരു രാജ്യസഭാ സീറ്റിനായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്നതിന്റെയും ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരിലായിരിക്കും ഓര്‍മിക്കപ്പെടുക'- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗൊഗോയിയുടെ രാജ്യസഭാ സീറ്റ് ഏറെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രിം കോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."