വാട്സ്ആപ് കൂട്ടായ്മയില്‍ നിര്‍മിച്ച ചെറുമോത്ത് റോഡ് നാടിന് സമര്‍പ്പിച്ചു
വാണിമേല്‍: പ്രളയത്തില്‍ തകര്‍ന്ന വളയം ഗ്രാമപഞ്ചായത്തിലെ ചെറുമോത്ത് - ജാതിയേരി റോഡ് ജനകീയ കൂട്ടായ്മയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ചെറുമോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ട്രൂത്ത് വാട്ട്സ്ആപ്പ് കൂട്ടായ്മ മുഖേന സമാഹരിച്ച 16.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ജാതിയേരി മുതല്‍ ചെറുമോത്ത് പോസ്റ്റ്ഓഫിസ് വരെയുള്ള 400 മീറ്റര്‍ റോഡ് പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്ത് മനോഹരമായ കൈവരികളോട് കൂടി പണി പൂര്‍ത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം വന്‍ ജനാവലിയുടെ സന്നിധ്യത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെംബര്‍ അഹ്മദ് പുന്നക്കല്‍ നിര്‍വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് മെംബര്‍ ടി.എം.വി അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. പുതുതായി നിര്‍മിച്ച റോഡിന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. കുഞ്ഞബ്ദുല്ലക്കുട്ടി മാസ്റ്ററുടെ നാമകരണം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നിര്‍വഹിച്ചു.
ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ്, വളയം ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് എന്‍.പി കണ്ണന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.പി കൃഷ്ണന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ ശങ്കരന്, സി.വി കുഞ്ഞബ്ദുല്ല, ത്വാഹിറ ഖാലിദ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ല വയലോളി, സി.കെ അബൂട്ടി ഹാജി, പി.പി സിദിഖ്, ഇഖ്ബാല്‍ കുനിയില്‍, പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."