വള്ളിക്കാട്ട് കാവ് സംരക്ഷിക്കും: മന്ത്രി
ചീക്കിലോട്: വള്ളിക്കാട്ട്കാവ് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. ഭൂമി സര്‍വെയ്ക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഭൂമി കൈമാറാന്‍ തയ്യാറാണെന്ന് പാരമ്പര്യ കുടുംബ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത വികാസ് കുടുംബ ട്രസ്റ്റ് അറിയിച്ചു. വള്ളിക്കാട്ട് കാവ് സംരക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ക്ഷേത്ര ഭൂമിയും ആവാസ വ്യവസ്ഥയും സംരക്ഷിക്കാനും നടപടി സ്വീകരിക്കും. ക്ഷേത്ര പരിസരത്തെ കുരങ്ങുകള്‍ അപകട ഭീഷണി നേരിടുന്നുണ്ടെന്ന പരാതിയില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് പഠനം നടത്താന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാനും മന്ത്രി നിര്‍ദേശിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ടി.എന്‍ ശിവശങ്കരന്, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കെ. മുരളി, വള്ളിക്കാട്ട്കാവ് ദേവസ്വം ട്രസ്റ്റി ബി.എസ് സുനാഥ് വികാസ്, മാനേജിങ് ട്രസ്റ്റി കെ.പി രാജശേഖര, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."