HOME
DETAILS
MAL
മാഹിയിലും കൊവിഡ്: രോഗം സ്ഥിരീകരിച്ചത് 68 കാരിക്ക്
backup
March 17 2020 | 12:03 PM
മാഹി: മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയ 68 കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ മാഹിയില്‍ എത്തിയത്.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരില്‍ കോവിഡ് സ്ഥിരീകരിച്ചത്. മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ 24 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസര്‍കോടുമായി പുതുതായി മൂന്നുകേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്. 12740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."