HOME
DETAILS
MAL
കലക്ടറേറ്റ് സ്ഫോടനം: ഡി.എച്ച്.ആര്.എമ്മിനു ബന്ധമില്ലെന്ന്
backup
June 19 2016 | 00:06 AM
കൊല്ലം: കലക്ടറേറ്റിലെ സ്ഫോടനവുമായി ഡി.എച്ച്.ആര്.എമ്മിനു ബന്ധമില്ലെന്നു സംസ്ഥാന ചെയര്‍പേഴ്സണ്‍ സെലീനാ പ്രക്കാനം, ജനറല്‍ സെക്രട്ടറി സുരേഷ് വേളമാനുര്‍, അജയന് പുളിമാത്ത്, അജിതാ കീഴ്വായ്പൂര് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഫോടനത്തെക്കുറച്ചു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം.
ഡി.എച്ച്.ആര്.എമ്മിനെ തീവ്രവാദ സംഘടനയെന്നു മുദ്രകുത്തി ഉന്മൂലനം ചെയ്യാനാണ് ചിലരുടെ ശ്രമം. ആദിവാസികുട്ടികളെ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യിക്കുന്നതിന്റെ ഭാഗമായി ഹോംസ്കൂള് നടപ്പാക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."