മാനസിക രോഗിയായ യുവാവിന്റെ പരാക്രമം; വീടും സ്കൂട്ടറും അടിച്ചുതകര്‍ത്തു
പനമരം: മാനസിക വിഭ്രാന്തിയിലായ യുവാവിന്റെ പരാക്രമം ഇന്നലെ രാവിലെ പനമരം ടൗണില്‍ ജനത്തെ ഭീതിയിലാഴ്ത്തി.
കൈയിലുണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് യുവാവ് അക്രമത്തിന് മുതിരുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ പാലം ജങ്ഷന് താഴെ കാരത്തൊടി മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് പരാക്രമത്തിന് തുടക്കം. ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ക്കുകയും റോഡരികില്‍ നിറുത്തിയിട്ട ബൈക്കും അടിച്ച് തകര്‍ത്തു. ബൈക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ നേരെ ചാടി വീണ് ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ചു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ യുവാവിന് പരുക്കേറ്റില്ല. ഇതിനിടയില്‍ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കീഴ്പ്പെടുത്തി പനമരം പൊലിസിന് കൈമാറുകയായിരുന്നു.
പനമരം ആശുപത്രിയില്‍ എത്തിച്ച യുവാവിനെ ഡോക്ടര്‍ പരിശോധിച്ചതിന് ശേഷമാണ് മാനസിക രോഗമുണ്ടെന്ന് സ്ഥിരികരിച്ചത്. തുടര്‍ന്ന് കോഴിക്കോട് കുതിരവട്ടം മാനസിക ആശുപുത്രിയിലേക്ക് കൊണ്ടുപോയി. തമിഴ്നാട് പന്തല്ലൂര്‍ സ്വദേശി തമിള്‍ സെല്‍വരാജ് (45) ആണ് മാനസിക വിഭ്രാന്തി കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."