കുമാരിക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് രമേശ് ചെന്നിത്തലയുടെ ഉറപ്പ്
വെണ്ണിയോട്: ഗാന്ധിഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി വീടില്ലാത്ത കുറുമ്പാലക്കോട്ട കുറുമ കോളനിയിലെ കുമാരിക്ക് അഞ്ച് ലക്ഷം രൂപ ചിലവിട്ട് വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ കോട്ടത്തറ പഞ്ചായത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ 60 കഴിഞ്ഞ കുമാരിയുടെ നിസഹായവസ്ഥ പരിഗണിച്ചാണ് നടപടി. കോളനിയില്‍ ഭര്‍ത്താവ് കരുണാകരനുമൊത്ത് കഴിയുന്ന കുമാരിക്ക് സ്വന്തമായി പത്ത് സെന്റ് സ്ഥലമുണ്ടെങ്കിലും ഇതുവരെ അധികൃതര്‍ വീട് അനുവദിച്ചിട്ടില്ല. ഇതു സംബന്ധിച്ച പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതിയുമായി കുമാരി ഇന്നലെ എത്തിയിരുന്നു. പരാതി കേട്ട ശേഷമാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് കുമാരിക്ക് ചെന്നിത്തല ഉറപ്പ് നല്‍കിയത്.
ആദിവാസികളടക്കമുള്ള നിരവധി പേരാണ് വിവിധ പരാതികളുമായി പ്രതിപക്ഷ നേതാവിന്റെ ജന സമ്പര്‍ക്ക പരിപാടിക്കെത്തിയത്.
ജില്ലയില്‍ ഏറ്റവുമധികം പ്രളയക്കെടുതിയുണ്ടായ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോടായിരുന്നു പ്രളയബാധിതരില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനും അവരെ കേള്‍ക്കാനും പ്രതിപക്ഷ നേതാവെത്തിയത്. പലരും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരുന്നെങ്കിലും ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.സി റോസക്കുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.വി ബാലചന്ദ്രന്‍, പി.പി ആലി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, വി.എ മജീദ്, ഉഷാതമ്പി, കെ.എം ആലി, സി.സി തങ്കച്ചന്‍, ശകുന്തള ഷണ്‍മുഖന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."