HOME
DETAILS

മക്കളുടെ വിവാഹ രജിസ്‌ട്രേഷന്‍: മാതാപിതാക്കള്‍ക്ക് അറിയാന്‍ സംവിധാനം വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

  
backup
March 17 2020 | 16:03 PM

marriage-registration-issue-453678

കൊച്ചി: വിവാഹ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. മക്കള്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയാല്‍ മാതാപിതാക്കള്‍ക്ക് അതറിയാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിലും നടപടിക്രമങ്ങളിലും ഇത്തരത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി എം.യു.അഷ്‌റഫ് ആണ് മുഖ്യമന്ത്രിയെ സമീപിച്ചത്.

വിവാഹ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ രജിസ്‌ട്രേഷനായി മക്കള്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ വീട്ടുകാര്‍ക്ക് ഒരു മാര്‍ഗവുമില്ല. ഇതിന് പരിഹാരം കാണണമെന്നും അപേക്ഷകള്‍ സ്വീകരിച്ച രജിസ്ട്രാര്‍ ഓഫിസുകളില്‍ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതിനൊപ്പം അപേക്ഷകരുടെ വീടുകളിലേക്കും അത് അയക്കണമെന്നുമാണ് ആവശ്യം.
വിവാഹ രജിസ്‌ട്രേഷന്‍ വിവരം മാതാപിതാക്കളെ അറിയിച്ച് 14 ദിവസത്തിന് ശേഷം മാത്രമെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ പാടുള്ളുവെന്നും വീഴ്ചയുണ്ടാകുന്ന പക്ഷം നടപടിക്രമങ്ങളും രജിസ്‌ട്രേഷനും അസാധുവാക്കണമെന്നുമാണ് ആവശ്യമെന്ന് അഷ്‌റഫ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago