നിര്‍ഭയ കേസിലെ പ്രതികളിലൊരാളുടെ ഭാര്യ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയില്‍
ഔറംഗാബാദ്: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെ വിവാഹമോചനമാവശ്യപ്പെട്ട് പ്രതികളിലൊരാളുടെ ഭാര്യ കോടതിയില്‍. അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത കുടുംബകോടതിയെ സമീപിച്ചു. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്.
2012 ഡിസംബര്‍ 16ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കൂറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ പുനിത പറയുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.
ബിഹാറിലെ ഔറംഗാബാദിലെ ലഹാങ് കര്‍മ ഗ്രാമം സ്വദേശിയാണ് അക്ഷയ്. നാലുപ്രതികളില്‍ മുകേഷ്, പവന്, വിനയ് എന്നിവര്‍ കുടുംബാഗങ്ങളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. അക്ഷയുടെ കുടുംബാംഗങ്ങളോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അവസാനമായി കാണാനുള്ള ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."