ബഹ്‌റൈനില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു
മനാമ: ബഹ്‌റൈനില്‍ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 33ഉം 31ഉം വയസ്സുള്ള രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ പറയുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതുവഴിയാണ് 33കാരന് രോഗം പകര്‍ന്നത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 31കാരനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ചൊവ്വാഴ്ച 155 ആയി.
നേരത്തെ ബഹ്‌റൈനിലെത്തിയ രോഗബാധിതരും ഇറാനില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിച്ചവരുമുള്‍പ്പെടെയാണിത്.
രാജ്യത്ത് ഇതുവരെ കോവിഡ്-19 ടെസ്റ്റ് നടത്തിയത് 13282 പേരിലാണ്. ഇവരില്‍ 13127 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. മൂന്നുപേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. തിങ്കളാഴ്ചയാണ് രാജ്യത്തെയും ജിസിസി രാഷ്ട്രങ്ങളിലെയും ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതേ തുടര്‍ന്ന് രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."