വികസനസമിതി യോഗം പ്രഹസനമാക്കി ഉദ്യോഗസ്ഥരുടെ അഭാവം
മഞ്ചേരി: താലൂക്ക് വികസന സമിതി യോഗം ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം പ്രഹസനമാകുന്നു. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇതുമൂലം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ട്രാഫിക് പൊലിസ്, ഫോറസ്റ്റ്, പൊതുമരാമത്ത്, നഗരസഭാ അധികൃതര്‍, മെഡിക്കല്‍ കോളജ് പ്രതിനിധികള്‍, എക്സൈസ്, സപ്ലൈകോ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല.
വിരലിലെണ്ണാവുന്ന പ്രതിനിധികള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പങ്കെടുക്കാത്ത അംഗങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തിലെ അജന്‍ഡകള്‍ തീരുമാനിക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. മഞ്ചേരിയില്‍ നാളെ ഗതാഗത പരിഷ്കാരം നടപ്പാക്കാനിരിക്കെ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."