HOME
DETAILS
MAL
ഭിന്നശേഷി കുട്ടികളുടെ 'ശലഭമേള'
backup
February 03 2019 | 04:02 AM
താനൂര്‍: ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018-19 ഭിന്നശേഷി കുട്ടികളുടെ ശലഭമേള (കലാമേള) നടത്തി. വി. അബ്ദുറഹ്മാന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത അധ്യക്ഷയായി. 75പരം കുട്ടികള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്കര്‍ കോറാട്, എം. സൈതലവി, പ്രമീള മാമ്പറ്റയില്‍, കെ.കെ ജമീല, സി.വി ഷൗക്കത്ത്, എന്‍.എ അയ്യപ്പന്, പൂഴിക്കല്‍ മോഹനന്, ഒ.കെ പ്രേമരാജന്‍, എം. സിദ്ദിഖ്, കെ.എം ജമീല, പി. ഷിഹാബ് സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍, അങ്കണവാടി ജിവനക്കാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
ഒഴൂര്‍ പി.എച്ച്.സി അവതരിപ്പിച്ച വൈല്‍ഡ് ലൈന്‍ ഫോട്ടോ പ്രദര്‍ശനവും മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സംഗീതവിരുന്നും കുട്ടികള്‍ക്ക് കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."