വരള്‍ച്ച തടയാന്‍ മുന്‍കരുതലുമായി നിലമ്പൂര്‍ നഗരസഭ
നിലമ്പൂര്‍: വേനലെത്തും മുന്‍പേ ജലസംരക്ഷണത്തിനായി തടയണ നിര്‍മാണങ്ങളുമായി നിലമ്പൂര്‍ നഗരസഭ രംഗത്ത്. നഗരസഭയില്‍ 13 തടയണകളാണ് ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നത്. എകദേശം ഒരു ലക്ഷം രൂപ ചെലവിട്ട് എഴപതിനായിരത്തോളം ചാക്കുകളാണ് തടയണകള്‍ക്കായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുതിരപ്പുഴയില്‍ കൂരിരുട്ടി കടവില്‍ തടയണ നിര്‍മാണം ആരംഭിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഡെയ്‌സ് ചാക്കോ അധ്യക്ഷയായി. ജോസ് മാരാമറ്റത്തില്‍, ഇ.പി ബോബി സംസാരിച്ചു. നിലമ്പൂര്‍ നഗരസഭ, വണ്ടൂര്‍ പഞ്ചായത്തിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് കടവിലെ തടയണ നിര്‍മാണം. നാട്ടുകാരുടെ സഹകരണത്തോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് തടയണ നിര്‍മാണം നടത്തുന്നത്.
ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നീട്ടുന്നതിനും നഗരസഭ പദ്ധതി തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."