HOME
DETAILS

ഐസൊലേഷന്‍ വാര്‍ഡില്‍ വയറുനിറച്ചുണ്ണാം ഗ്രാന്റായി വിശ്രമിക്കാം

  
backup
March 17 2020 | 18:03 PM

%e0%b4%90%e0%b4%b8%e0%b5%8a%e0%b4%b2%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%b1

സ്വന്തം ലേഖകന്‍
കൊച്ചി: ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന കൊവിഡ് ബാധിതരുടെ ഏകാന്തത അകറ്റാന്‍ പെടാപ്പാടാണ് അധികൃതര്‍ക്ക്. ഇവിടുത്തെ രോഗികള്‍ വിശ്രമിച്ച് രോഗമുക്തി നേടാനുള്ള ശ്രമത്തിലാണ്.
ഇവര്‍ക്ക് ആനന്ദവേളകള്‍ ലഭ്യമാക്കുന്നതില്‍ പരിമിതികളുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. ഗൃഹാതുരത്വം മാറാന്‍ ടി.വിയും പുസ്തകങ്ങളും ഒരുക്കുന്നതിനു പുറമേ വീട്ടിലെ പോലെതന്നെ ആഹാരവും തരപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നു.
കൊച്ചിയില്‍ കളമശേരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണക്രമം അടിപൊളിയാക്കാനുള്ള ശ്രമത്തിലാണ് മെഡിക്കല്‍കോളജ് അധികൃതര്‍.
ഉണര്‍ന്നു കഴിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ബെഡ് കോഫി മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ഒപ്പം ഉഷ്ണം കുറയ്ക്കാന്‍ പഴച്ചാറുവരെ ഉള്‍പ്പെടുത്തിയാണ് മെനു തയാറാക്കിയിട്ടുള്ളത്.
രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പെടെയുള്ള വിഭവങ്ങളും മെനുവിലുണ്ട്. വിദേശത്ത് നിന്നുള്ളവര്‍ ആണെങ്കിലോ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ ലഭിക്കും.
രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കല്‍കോളജ് അധികൃതര്‍. പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരമാണ് മെനു തയാറാക്കിയിട്ടുള്ളത്.
കുട്ടികളെയും പ്രത്യേകം പരിഗണിക്കുന്നു. ഇവര്‍ക്ക് പാലും ലഘുഭക്ഷണവും ഉള്‍പ്പെടുത്തിയുള്ള മെനു ആണുള്ളത്. അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരോട് ചോദിച്ച ശേഷം അവരുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡല്‍ ഓഫിസര്‍ ഡോ. ഫത്താഹുദ്ദീന്‍, അസി. നോഡല്‍ ഓഫിര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്‌സ് അമൃത എന്നിവരുടെ നേതൃത്വത്തിലു സംഘം ഭക്ഷണ ക്രമം തയാറാക്കിയിരിക്കുന്നത്.
കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയാറാക്കുന്നത്. 30 പേര്‍ക്കുവരെയുള്ള ഭക്ഷണം തയാറാക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago