25 നു നടക്കുന്ന ജില്ലാതല സമാപന ചടങ്ങില്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കൊച്ചി: കേരള അഭിഭാഷക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള വായനവാരാഘോഷത്തിന് നാളെ (20.06.16) തുടക്കമാകും. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് 4.40ന് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ വാരാഘോഷം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ബന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തും. കസവ് പ്രസിഡന്റ് ടി.വി.അജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് എസ്.യു.നാസര്‍, കസവ് സെക്രട്ടറി എം.ആര്‍.നന്ദകുമാര്‍, വൈസ്പ്രസിഡന്റ് പി.എ.അസീസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കവിയരങ്ങ്, കഥയരങ്ങ്, സിനിമയും സാഹിത്യവും ചര്‍ച്ച, പുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നിത്യവും വൈകീട്ട് 4.45ന് സീനിയര്‍ അഡ്വക്കറ്റ്‌സ് റൂമിലാണ് പരിപാടി.
മുവാറ്റുപ്പുഴ : കടാതി യുവജനസംഘം ഗ്രന്ഥശാലയും ഗവ. എല്‍.പി സ്‌കൂളും, യു.പി. സ്‌കൂളും സംയുക്തമായി വായനാവാരാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും കടാതി ഗവ. എല്‍.പി. സ്‌കൂളില്‍ നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍ വായനാമുറിയുടെ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി.
എഴുത്തുകാരായ ജിനീഷ്‌ലാല്‍ രാജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബാബു ഐസക്ക്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോസ് കരിമ്പന എന്നിവര്‍ പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അനുസ്മരിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ദീപ്തി മനോജ്, രജിത സുധാകരന്‍, ഹെഡ്മിസ്ട്രസ്സുമാരായ ലതാ എബ്രാഹം, എന്‍.യു. ഏലിയാമ്മ, ബി.പി.ഒ. കെ.എസ്. റഷീദ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റും ഗ്രന്ഥശാല സെക്രട്ടറിയുമായ പി.എന്‍. മനോജ് നന്ദി പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നാളെ രാവിലെ 10 ന് രചനാശില്‍പ്പശാലയും കവിതാലാപനവും നടക്കും.
കവിതാലാപനക്കളരി, വായനാക്കുറിപ്പ് മത്സരം, സാഹിത്യ ക്വിസ്സ്, അമ്മവായനയുടെ ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരാഴ്ചക്കാലത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."