വൃക്ഷത്തൈകള്‍ പ്രോത്സാഹന സമ്മാനം
വിളയില്‍: കലോത്സവ നഗരിയില്‍ ഹരിത സന്ദേശവുമായി ഇസ്‌ലാമിക കലാസാഹിത്യ മത്സരത്തിനു വൃക്ഷത്തൈകള്‍ സമ്മാനം. വിളയില്‍ സി.ബി.എം.എസ് കാംപസിലാണ് ഹരിത വിളവെടുപ്പിന്റെ കലാസമ്മാനവുമായി സംഘാടകര്‍ മാതൃകയായത്. മുഅല്ലിം, വിദ്യാര്‍ഥി വിഭാഗങ്ങളിലായി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുത്ത എല്ലാവര്‍ക്കും തേക്ക് തൈകളാണ് സമ്മാനിക്കുന്നത്.
പടിഞ്ഞാറ്റുമുറി പടിഞ്ഞാറെകുണ്ട് പിലാക്കാടി ഷൗക്കത്താണ് വൃക്ഷതൈകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് ഇതിനായി ആയിരത്തോളം തൈകള്‍ മത്സരവേദിയിലെത്തിച്ചത്. മത്സാരാര്‍ഥികള്‍, ടീമിനെ അനുഗമിക്കുന്ന അധ്യാപകര്‍, അതിഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം തൈകള്‍ നല്‍കുന്നുണ്ട്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ തൈകള്‍ ഷൗക്കത്തില്‍നിന്നു സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി വിതരണോദ്ഘടാനം നിര്‍വഹിച്ചു.
വിവിധ സെഷനുകളിലായി സയ്യിദ് ബി.എസ്.കെ തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇബ്‌റാഹീം ഫൈസി അമ്പലക്കടവ്, സി.എം കുട്ടി സഖാഫി, ഓമാനൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവി, ഇബ്‌റാഹീം ഫൈസി കുന്നത്ത്, എംഎ ചേളാരി, സഈദ് ചീക്കോട്, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, കെ.സി ഗഫൂര്‍ ഹാജി, അലവി ഹാജി പള്ളിമുക്ക്, കാവുങ്ങല്‍ അലവി ഹാജി, സലാം ഹാജി വിളയില്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."