അന്‍പത് ശതമാനം പിന്നാക്ക സംവരണം ഉറപ്പുവരുത്തണം: മെക്ക
മലപ്പുറം: പ്രൊഫഷനല്‍-ടെക്നിക്കല്‍ ഡിഗ്രി-ഡിപ്ലോമ കോഴ്സുകളും മെഡിക്കല്‍-ദന്തല്‍ പിജി കോഴ്സുകളുമടക്കം പ്രവേശനത്തിനു പ്രോസ്പെക്ടസ് പുറത്തിറക്കുന്നതിനു മുന്‍പു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അന്‍പതു ശതമാനം സംവരണം ഉറപ്പുവരുത്തി ഉത്തരവിറക്കണമെന്നു മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി.
നിലവില്‍ പ്രൊഫഷനല്‍-ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് 30 ശതമാനവും മെഡിക്കല്‍-ദന്തല്‍ പിജി കോഴ്സുകള്‍ക്ക് ഒന്‍പതു ശതമാനവുമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
103ാം ഭരണഘടനാ ഭേദഗതിയിലൂടെ പത്തു ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതു നടപ്പിലാക്കുന്നതിന് ആലോചിക്കുന്ന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വര്‍ഷങ്ങളായി പിന്നാക്ക വിഭാഗങ്ങള്‍ക്കു നിഷേധിച്ചുകൊണ്ടിരിക്കുന്ന സംവരണ വിഹിതം ഉറപ്പുവരുത്തി തീരുമാനിച്ച ശേഷമേ 2019-20 അധ്യായന വര്‍ഷത്തേക്കുള്ള പ്രോസ്പെക്ടസുകള്‍ പുറപ്പെടുവിക്കാവൂ. ഇക്കാര്യത്തില്‍ സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും പിന്നോക്ക ക്ഷേമ വകുപ്പും എന്‍ട്രന്‍സ് കമ്മിഷണറും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് അടിയന്തര ഉത്തരവിറക്കണമെന്നും മെക്ക ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."