14 വര്‍ഷത്തിന് ശേഷം എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
തിരൂര്‍: വധശ്രമക്കേസിലെ പ്രതി അവധി കഴിഞ്ഞു വിദേശത്തേക്കു പോകുന്നതിനിടെ പിടിയില്‍. മംഗലത്തുവച്ചുണ്ടായ എന്‍.ഡി.എഫ്-ആര്.എസ്.എസ് സംഘര്‍ഷ കേസിലെ പ്രതി മംഗലം തൊട്ടിലങ്ങാടി പാലക്കവളപ്പില്‍ കോയാലിക്കാനകത്ത് അബ്ദുല്‍ ഗഫൂറാ (33) ണ് അറസ്റ്റിലായത്.
2004ലാണ് കേസിനാസ്പദമായ സംഭവം. ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. യു.എ.ഇയില്‍ ഹൗസ് ഡ്രൈവറായി ജോലിനോക്കിയിരുന്ന ഇയാള്‍ കഴിഞ്ഞ മാസം നാലിനാണ് നാട്ടിലെത്തിയത്. തിരിച്ചു പോകുന്നതിനിടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.
2008ല്‍ മഞ്ചേരി സെഷന്‍സ് കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു തിരൂര്‍ പൊലിസ് ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രതി നാട്ടിലെത്തിയ ശേഷമാണ് ലുക്ഔട്ട് നോട്ടിസ് ഓര്‍ഡറായി പുറത്തിറങ്ങിയിരുന്നത്. മഞ്ചേരി കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."