HOME
DETAILS
MAL
മുഖ്യമന്ത്രി വിശദീകരിക്കണം: മുല്ലപ്പള്ളി
backup
March 17 2020 | 18:03 PM
തിരുവനന്തപുരം: ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി നല്‍കാനുണ്ടായ പ്രത്യേക സാഹചര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കാണ് ഉദ്യോസ്ഥരുടെ യാത്രയെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സര്‍ക്കാരും ഒരേ സ്വരത്തില്‍ പറയുമ്പോഴാണ് ഒട്ടും ജാഗ്രതയില്ലാത്ത ഈ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."