ബ്രേക്ക് ദ ചെയിന്‍: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാംപയിനില്‍ പങ്കാളികളാകാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും. വ്യക്തിശുചിത്വം പാലിച്ച് കൊവിഡിന്റെ വ്യാപനം തടയുന്ന പ്രക്രിയയില്‍ സംസ്ഥാനത്തെ 2,09,297 അയല്‍കൂട്ടങ്ങളും പങ്കാളികളാകും.
ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്റെ ലക്ഷ്യങ്ങള്‍, കൊവിഡ് 19 രോഗത്തിന്റെ ലക്ഷണങ്ങള്‍, രോഗം വ്യാപിക്കുന്നതു തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, രോഗലക്ഷണങ്ങളുള്ള വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍, വയോജനങ്ങളുടെ വിവരങ്ങള്‍, വിദേശത്തുനിന്ന് എത്തിയവരുടെ വിവരങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം എന്നിവ അയല്‍കൂട്ടങ്ങളില്‍ വിശദീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മുഴുവന്‍ അയല്‍കൂട്ടങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാംപയിന്റെ സന്ദേശം വീടുകളിലേക്ക് എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."