HOME
DETAILS
MAL
രഞ്ജന്‍ ഗൊഗോയ് മനഃസാക്ഷിയോട് നീതി പുലര്‍ത്തണം: കെ.വി തോമസ്
backup
March 17 2020 | 18:03 PM
കൊച്ചി: രഞ്ജന്‍ ഗൊഗോയ് സ്വന്തം മനഃസാക്ഷിയോട് നീതി പുലര്‍ത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാഷ്ട്രപതിയുടെ നോമിനേഷന് വഴി രാജ്യസഭാംഗമാകുന്നത് ധാര്‍മികതയ്ക്കു നിരക്കുന്നതല്ല. അദ്ദേഹം പുറപ്പെടുവിച്ച സുപ്രധാനമായ പല സുപ്രിംകോടതി വിധികളും ഇതോടെ സംശയത്തിന്റെ നിഴലിലാവുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള രാഷ്ട്രപതിയുടെ രാജ്യസഭാ നോമിനേഷന് സ്വീകരിക്കണമോ എന്നത് ഗൊഗോയ് തന്റെ മനഃസാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."