HOME
DETAILS
MAL
'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണം'- പിടിവിടാതെ പി.ജെ ജോസഫ്
backup
February 03 2019 | 06:02 AM
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്. ഈ മാസം 12ന് കോണ്‍ഗ്രസുമായി നടത്തുന്ന സീറ്റ് ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മുന്‍പ് കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് സീറ്റിലും പാര്‍ട്ടി ജയിച്ച ചരിത്രമുണ്ട്. '
ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് വേണമെന്നാണ് പി.ജെ ജോസഫ് ആവശ്യപ്പെടുന്നത്. അതേസമയം, ഇക്കാര്യത്തില്‍ കെ.എം മാണിക്ക് ഥെിര്‍പ്പുണ്ടെന്നാണ് സൂചന.
നേരത്തെ യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗും അധിക സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."