നരിക്കടവില്‍ വീണ്ടും കാട്ടാന ആക്രമണം
കേളകം: ചെട്ട്യാംപറമ്പ് നരിക്കടവില്‍ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയിലിറക്കിയ കാട്ടാന വ്യാപകമായി കൃഷി വിളകള്‍ നശിപ്പിച്ചു. കോയിപുറം സിബിയുടെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ കാട്ടാന ഇറങ്ങിയത്. സിബിയുടെ പറമ്പിലെ റബ്ബര്‍, തെങ്ങ്, വാഴ, പച്ചക്കറികള്‍ തുടങ്ങിയ കൃഷി വിളകള്‍ നശിപ്പിച്ചു. മഴ കെടുതിയില്‍ ബലക്ഷയം സംഭവിച്ച ആനമതില്‍ തകര്‍ത്ത് മൂന്ന് മാസം മുന്‍പും സിബിയുടെ കൃഷിയിടത്തില്‍ കാട്ടാനആക്രമം നടത്തിയിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഇതേസ്ഥലത്ത് നിന്നും കാട്ടാന ആക്രമണത്തില്‍ നിരക്കടവ് സ്വദേശി അഞ്ചാനിക്കല്‍ ബിജു എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. പ്രളയകെടുതിയില്‍ ആന മതില് വിവിധയിടങ്ങളില്‍ തകര്‍ന്നതോടെ കാട്ടാനകള്‍ക്ക് യഥേഷ്ടം ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ആക്രമം നടത്താന്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ തകര്‍ന്ന ആന മതിലിന്റെ അറ്റകുറ്റപ്രവര്‍ത്തി ആരംഭിക്കുമെന്ന് അറിയുന്നുണ്ടെങ്കിലും പ്രവൃത്തി വൈകുന്നതില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."